ജീവപര്യന്തം തടവ് 14 വർഷമാണോ?
ജീവപര്യന്തം തടവ്(life imprisonment)
ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും കഠിനമായ ശിക്ഷയാണിത്. കൊലപാതകം, ബലാത്സംഗം, മതനിന്ദ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾക്ക് ജീവപര്യന്തം തടവുശിക്ഷ നിലവിലുണ്ട്.
ജീവപര്യന്തം തടവ് എന്നാൽ ശിക്ഷിക്കപ്പെട്ട തടവുകാരന്റെ ജീവിതകാലം മുഴുവൻ തടവ് എന്നാണ് അർത്ഥമാക്കുന്നത്.
കുറ്റവാളിയും സമൂഹവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുക എന്നതാണ് ഈ ശിക്ഷയുടെ ഉദ്ധേശ്യം. ഇത് അവരെ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ നിന്ന് തടയുക മാത്രമല്ല, അവർ ചെയ്തതെന്താണെന്ന് പുനർവിചിന്തനം ചെയ്യാൻ അവരെ അനുവദിക്കുകയും ചെയ്യും.
എന്താണ് ഈ 14 വർഷം
അത് മനസ്സിലാകണമെങ്കിൽ IPC Section 55, CrPc Section432 എന്താണെന്ന് അറിയണം
ഇതിൽ പറയുന്നത് സoസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് ജയിലിൽ കിടക്കുന്ന പ്രതികൾക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ ശിക്ഷാ കാലാവധി തീരുന്നതിന് മുമ്പ് തന്നെ വിടുതൽ കൊടുക്കാൻ സാധിക്കും. ഉദാഹരണത്തിന് റിപബ്ലിക്ക് ദിനം സ്വാതന്ത്ര്യ ദിനം എന്നീ ദിവസങ്ങളിൽ ,ഇത് പ്രതികളുടെ നല്ല നടപ്പ്, പ്രായാധിക്യം, അസുഖങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് കൊടുക്കുന്നത് -
ഇത് രണ്ട് രീതിയിലാണ് കൊടുക്കുന്നത്
Remission-
ശിക്ഷയുടെ രീതി മാറ്റാതെ കാലാവധി കുറയക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത് 20 വർഷം ശിക്ഷ ഉള്ള ഒരാൾക്ക് 10 വർഷമാക്കി ചുരുക്കാംCommutation-
ശിക്ഷക്കു കാഠിന്യത്തിൽ ഇളവ് അനുവദിക്കുന്നതിനെയാണ് ഉദാഹരണം വധശിക്ഷ ജീവപര്യന്തമാക്കാം, കഠിന തടവ് സാധാരണ തടവാക്കാം.ഇങ്ങനെയാണ് ഗവൺമെൻ്റുകൾ ഇളവുകൾ കൊടുക്കുന്നത് .
ഇളവുകൾ കൊടുക്കുമ്പോൾ CrPc section 433 A കൂടി പരിഗണിക്കണം ഇതിൽ പറയുന്നത് ഒരു പ്രതിക്ക് ഇളവുകൾ അനുവദിച്ചു കൊടുക്കുമ്പോൾ വധശിക്ഷക്ക് അർഹമായ കുറ്റത്തിൻ്റെ ഭാഗമായിട്ടാണ് ജയിലിൽ കിടക്കുന്നത് എങ്കിൽ അയാൾ മിനിമം 14 വർഷമെങ്കിലും ജയിലി ശിക്ഷ അനുഭവിച്ചിരിക്കണം എന്ന് .
ഇങ്ങനെയാണ് ജീവപര്യന്തം 14 വർഷമാണ് എന്ന തെറ്റിദ്ധാരണ ഉണ്ടായിരിക്കുന്നത്.
ഇപ്പോൾ നമുക്കു തോന്നിയേക്കാം ഒരാൾക്ക് ഒരു ജീവിത മല്ലേ ഉള്ളു.
പിന്നെ എന്താണ് ഇരട്ട ജീവപര്യന്തം
ഒരാൾ ഒന്നിലധികം കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽഒരോ കുറ്റത്തിനും പ്രത്യേകം ശിക്ഷ വിധിക്കുകയാണെങ്കിൽ, മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന ഒന്നിലധികം കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കാം.
ഇത് അയാളുടെ കുറ്റകൃത്യത്തിൻ്റെ കാഠിന്യത്തെ സൂചിപ്പിക്കുന്നു.
Comments
Post a Comment