പെട്രോൾ GST പരിധിയിൽ വരാത്തത് എന്ത് കൊണ്ട്?
GST
GST പ്രധാനമായും 5 Slabകളാണ് ഉള്ളത് 0% ,5%, 12%, 18%, 28 % ഇതൊന്നും കൂടാതെ 40 % എന്നൊരു slab കൂടിയുണ്ട്. നിലവിൽ ഇന്ത്യയിലെ ഒരു സാധനത്തിനും ഈ slab ച്ചുമത്തിയിട്ടില്ല എന്നുകൂടി മനസ്സിലാക്കുക.ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രത്യേക സാധനങ്ങളിൽ ഈ Slab ചുമത്തിയേക്കാം
ഇനി GST യുമായി ബന്ധപ്പെട്ട മറ്റു വാക്കുകകളാണ് CGST, SGST ,UTGST, ITGST ഇത് എന്തൊക്കെയാണ് എന്ന് നോക്കാം
കേരളത്തിൽ തന്നെ ഉല്പാദിപ്പിച്ച് കേരളത്തിൽ വില്ക്കുകയാണെങ്കിൽ ഇതിന് 12% GST ആണു ചുമത്തുന്നതെങ്കിൽ ഇതിൽ 6% കേന്ദ്ര ഗവൺമെൻ്റിന് CGST ബാക്കി വരുന്ന 6% SGST ആയി സംസ്ഥാന ഗവൺമെൻ്റിനും ലഭിക്കുന്നു '. ഇനി ഇത് ഒരു കേന്ദ്ര ഭരണ പ്രദേശത്താണ് ഉല്പാദിപ്പിച്ച് വില്ക്കുന്നതെങ്കിൽ 6% CGST ആയിക്രന്ദഗവൺമെൻ്റിന് ലഭിക്കുന്നു ബാക്കി 6% UTGST ആയി കേന്ദ്ര ഭരണ പ്രദേശത്തിനു ലഭിക്കുന്നു
ഇനി നമുക്ക് Cess, Surcharge എന്താണെന്ന് നോക്കാം
Cess
Surcharge
ഇതും അധിക നികുതി വരുമാന മാർഗ്ഗം തന്നെയാണ് പക്ഷെ ഇതും Cess ഉം തമ്മിലുള്ള വത്യാസം ഇത് സർക്കാരിൻ്റെ ഏത് ആവശ്യത്തിനു വേണ്ടിയും ഉപയോഗിക്കാം
നികുതി വരുമാനത്തിൻ്റെ 41% സംസ്ഥാനങ്ങൾക്ക് വേണ്ടി വീതിച്ചുനല്കണം അതായത് 100 രൂപ നികുതി പണത്തിൽ 41 രൂപ എല്ലാ സംസ്ഥാനങ്ങൾക്കും വീതിച്ചു കൊടുക്കണം എന്ന് cess ,surcharge ഇനത്തിൽ 100 രൂപ കിട്ടിയാൽ അത് വീതിച്ചു നൽകേണ്ടതില്ല അത് കേന്ദ്ര സർക്കാറിനു മാത്രമായിട്ട് എടുക്കാം
GST Concil - GST യുമായി ബന്ധപ്പെട്ട തീരുമാന എട്ടുക്കുന്ന board ആണ് ഇത്.
ഇത് രൂപീകരിച്ചിരിക്കുന്ന കേന്ദ്ര ധനവകുപ്പ് മന്ത്രി, ധനവകുപ്പ് സഹമന്ത്രി സംസ്ഥാന ധനവകുപ്പു മന്ത്രിമാർ, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ധനമന്ത്രിമാർ അടങ്ങിയതാണ് '
ഇതിൽ തീരുമാനങ്ങൾ എടുക്കുന്നത് വോട്ടിന് ഇടുകയും 4ൽ 3 പേരുടെ പിന്തുണ ഉണ്ടെങ്കിൽ നടപ്പിലാകുകയും ചെയ്യും
ഇന്ത്യയിലെ പൊട്രാളിൻ്റെ അടിസ്ഥാന വില ഏകദേശം 40 രൂപയാണ് ഇതിൻ്റെ കൂടെ central excise duty 32.90
ഈ 32.90
Basic excise duty- 1.40
Road Dev cess- 18.00
Agri cttr Dev cess 2.50
spl Addnl excise duty 11.00
Total. 32.90
ഇതിൽ 1.40 രൂപയാണ് നികുതിയിനത്തിൽ വാങ്ങിക്കുന്നത് എന്ന് മനസ്സിലാക്കുക.
ഇനി ഇതിനു പുറമെ Dealer commision ഏകദേശം 4 രൂപ സംസ്ഥാന VAT ഏകദേശം 25 രൂപയോളം വരും
സംസ്ഥാനങ്ങൾക്ക് നികുതിയിനത്തിൽ 25 രൂപയാണ് കിട്ടി കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുക.
ഇനി ഇത് GST പരിധിയിൽ വന്നാൽ ഇത് വരെ ചുമത്താത്ത 40 % നികുതിയിൽ പ്പെടുത്തിയാൽ അടിസ്ഥാന വിലയുടെ 40% 16 രൂപ + Dealer commision 4 രൂപ 60 രൂപയ്ക്ക് പെട്രോൾ കിട്ടും
ഇതിൽ സംസ്ഥാനങ്ങൾ എത്ര കിട്ടും 16 രൂപയിൽ 8 രൂപയും പിന്നെ ബാക്കിയുളള 8 രൂപ 41% 3.20 രൂപ28 സംസ്ഥാനങ്ങൾക്കായി വീതിച്ചു കൊടുക്കുമ്പോൾ കിട്ടുന്ന 10 പൈസയും ചേർത്ത് 8 രൂപ 10 പൈസയാണ് കിട്ടുന്നത്
നേരത്തേ കിട്ടി കൊണ്ടിരുന്നത് 25 രൂപ അപ്പാൾ നഷ്ടം 16.90 നഷ്ടം വരും
കേന്ദ്രത്തിന് കിട്ടുന്നത് 4.80 രൂപ കിട്ടും ഇവിടെ കേന്ദ്ര സർക്കാർ Petrol GST പരിധിയിൽ കൊണ്ടു വന്നാൽ നേരത്തെചുമത്തിയിരുന്ന cess ഒഴിവാക്കും എന്നു പറയുന്നില്ല അങ്ങനെ വന്നാൽ 18 +2.50 + 4.80= 25.30 പൈസ കേന്ദ്രത്തിന് കിട്ടും
കേന്ദ്രത്തിന് നികുതിയിനത്തിൽ നഷ്ടം 32.90-25.30 = 7.60 പൈസ
സംസ്ഥാന ഗവൺമെൻ്റുകളുടെ നികുതി വരുമാനം ഏറിയ പങ്കും ലഭിക്കുന്നത് പെട്രോളിയം ഉല്പന്നങ്ങളിലൂ ടെയും ,Bevco യിലൂടെയുമാണ് .
ഇനി 18 +2.50 ൻ്റെ Special Aditional excise duty 11.00 രൂപയും കൂടി എടുക്കുകയാണെങ്കിൽ നമുക്ക് 91.50 പൈസക്ക് പെട്രോൾ കിട്ടും.
Comments
Post a Comment